ലോക പുകയില വിരുദ്ധ ദിനാചാരണം 2024

ലോക പുകയില വിരുദ്ധ ദിനാചാരണം 2024

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റിയേഴ്‌സും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ഘടകവും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രസ്തുത ദിനചാരണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ കളറിങ്, ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും എക്സിക്യൂട്ടീവ് ട്രസ്റ്റി യു ബഷീർ സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. പിന്നീട് ഹോസ്പിറ്റൽ ലോബിയിൽ നടന്ന ചടങ്ങിൽ എൽ പി, യു പി, ഹൈസ്കൂൾ തലങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് പ്രൈസും ഫലകവും വിതരണം ചെയ്തു. ഒപ്പം നടന്ന ബോധവത്കരണ പരിപാടി ജനറൽ മെഡിസിൻ വിഭാഗം മേധാവിയും അഡീഷണൽ മെഡിക്കൽ സൂപ്രണ്ടുമായ ഡോ. അനീഷ് ബഷീർ ഉദ്ഘാടനം നിർവഹിച്ചു. തുടർന്നു നടന്ന ക്‌ളാസിന് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ സുദർശൻ പുട്ടുസ്വാമി, ശ്വാസകോശ രോഗ വിഭാഗം മേധാവി ഡോ. സന്തോഷ്‌ കുമാർ, ഡോ. അപർണ്ണ എന്നിവർ നേതൃത്വം നൽകി. കൂടാതെ താഴെ അരപ്പറ്റ അംഗൺവാടി കുട്ടികളുടെ ഫ്ലാഷ്മോബും സംഘടിപ്പിച്ചു.

ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ്‌ പള്ളിയാൽ, ഐഡിഎ വയനാട് പ്രതിനിധി ഡോ. ഫ്രൺസ് ജോസ് എന്നിവർ സംസാരിച്ചു. ആസ്റ്റർ വളന്റിയർ കോർഡിനേറ്റർ മുഹമ്മദ് ബഷീർ, മുഹ്സിന, പ്രജിത എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും പിന്നീട് നടന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *