റോഡ് സുരക്ഷാ ബോധവൽക്കരണവും പ്രിവിലേജ് കാർഡ് വിതരണവും

റോഡ് സുരക്ഷാ ബോധവൽക്കരണവും പ്രിവിലേജ് കാർഡ് വിതരണവും

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമായി വയനാട് ജില്ലാ ആർ.ടി.ഒ. യുടെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഒപ്പം ആർ ടി ഒ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വിവിധ ആനുകൂല്യങ്ങൾ നൽകുന്ന സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനം വയനാട് ജില്ലാ ആർ.ടി.ഒ. ശ്രീ. പി.ആർ. സുമേഷിന് നൽകികൊണ്ട് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവ്വഹിച്ചു.

ഡീൻ ഡോ. എ.പി. കാമത്ത്,മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, ഡി.ജി.എമ്മുമാരായ സൂപ്പി കല്ലങ്കോടൻ,ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ അജിൽ കുമാർ, പത്മലാൽ എന്നിവർ “റോഡ് സുരക്ഷ” എന്ന വിഷയത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി.

#roadsafety

#roadsafetyawareness

#rtowayanad

#previlagecard

#drmoopensmedicalcollege

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *