ഐ എം എ യുടെ സംസ്ഥാന പുരസ്കാരം

ഐ എം എ യുടെ സംസ്ഥാന പുരസ്കാരം

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് ഐ എം എ യുടെ സംസ്ഥാന പുരസ്കാരം*

മേപ്പാടി/പാലക്കാട്‌: കേരളത്തിൽ മാലിന്യ സംസ്കരണത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന ആരോഗ്യ സ്ഥാപനങ്ങൾക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്. സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്ന ഐ എം എ യുടെ പദ്ധതിയായ ഇമേജിന്റെ പേരിലുള്ള പുരസ്‌കാരമാണ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് ലഭിച്ചത്. മാലിന്യം വേർതിരിക്കുന്നതിലെ കാര്യക്ഷമത, കർശന നിയന്ത്രണങ്ങൾ പാലിക്കൽ, പരിസ്ഥിതിയോടുള്ള പ്രതിബദ്ധത എന്നിവ പരിഗണിച്ചാണ് ഈ അംഗീകാരം നൽകുന്നത്.

ആശുപത്രികളിലെ ബയോമെഡിക്കൽ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വെല്ലുവിളികൾക്ക് പരിഹാരം കാണുക, പരിസ്ഥിതി സൗഹൃദ രീതികൾ പ്രോത്സാഹിപ്പിക്കുക, 1998 ലെ ബയോമെഡിക്കൽ മാലിന്യ സംസ്കരണ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ഇമേജിന്റെ പ്രധാന ലക്ഷ്യങ്ങൾ.

പാലക്കാടുള്ള ഇമേജ് ഹെഡ്ക്വാർട്ടേഴ്സിൽ വെച്ച് നടന്ന ചടങ്ങിൽ, ഐ എം എ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ശ്രീവിലാസനിൽ നിന്ന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിനുവേണ്ടി ചീഫ് നഴ്സിംഗ് ഓഫീസർ ഗിരീഷ് ഉണ്ണികൃഷ്ണൻ, ഹൗസ് കീപ്പിങ് വിഭാഗം മാനേജർ ജസ്റ്റിൻ ഒ.എസ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

#imaaward

#image

#imaimage

#BiomedicalWasteManagement

#drmoopensmedicalcollege

#asterwayanad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *