മെഡിക്കൽ കോഡിങ് കോഴ്സ് ബിരുദ ദാനം

മെഡിക്കൽ കോഡിങ് കോഴ്സ് ബിരുദ ദാനം

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും വിജയകരമായി മെഡിക്കൽ കോഡിങ് കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനം നടന്നു. കോളേജ് ക്യാമ്പസ്സിൽ വെച്ച് നടന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.

ഇതോടെ ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ കോഡിങ് പഠനം പൂർത്തിയാക്കിയ ബാച്ചുകളുടെ എണ്ണം മൂന്നായി. കോവിഡിന് ശേഷം ആഗോളതലത്തിൽ ആരോഗ്യ മേഖലയിലെ തൊഴിലവസരങ്ങൾ വർദ്ധിച്ചതോടെയാണ് വിദ്യാർത്ഥികൾ ഇത്തരം കോഴ്സുകളിൽ ചേരാൻ തുടങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ട് ആരോഗ്യ മേഖലയിൽ ഒരു പ്രൊഫഷണൽ ആകാമെന്നതാണ് മെഡിക്കൽ കോഡിങ് കോഴ്സിന്റെ പ്രത്യേകത.

ചടങ്ങിൽ ഓപ്പറേഷൻസ് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ ഷാനവാസ്‌ പള്ളിയാൽ, മെഡിക്കൽ റെക്കോർഡ്സ് വിഭാഗം സീനിയർ മാനേജറും കോഴ്സ് കോർഡിനേറ്ററുമായ ബി എസ് ശിവപ്രകാശ് എന്നിവർ സംസാരിച്ചു.

ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ള ആർക്കും 6 മാസത്തെ മെഡിക്കൽ കോഡിങ്ങിലൂടെ സ്വദേശത്തും വിദേശത്തുമായി ഒട്ടനവധി തൊഴിലവസരങ്ങളുള്ള ഈ കോഴ്‌സിലേക്ക് അപേക്ഷ നൽകാവുന്നതാണ്. പഠനശേഷം ജോലി ലഭിക്കുന്നതിനുള്ള എല്ലാ പിന്തുണകളും ലഭിക്കുന്നതായിരിക്കും.

അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷന്റെ കൂടുതൽ വിവരങ്ങൾക്ക് 8111881028, 8111881076 എന്നീ നമ്പറിൽ വിളിക്കുക.

#medicalcoding

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *