പ്രൊഫസർ ഡഗ് മാക്വിനി സന്ദർശിച്ചു

പ്രൊഫസർ ഡഗ് മാക്വിനി സന്ദർശിച്ചു

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബക്കിങ്ഹാം യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിഭാഗം തലവനും മിൽട്ടൺ കീനെസ് ആശുപത്രിയിലെ ഡേ കെയർ സർജറി വിഭാഗം സീനിയർ സർജനുമായ പ്രൊഫസർ ഡഗ് മാക്വിനി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് സന്ദർശിച്ചു. ഡേ കെയർ സർജറിയുടെ സാധ്യതകളെ കുറിച്ചും പ്രാധാന്യത്തെ കുറിച്ചും സർജറി വിഭാഗം ഡോക്ടർമാരുമായും മെഡിക്കൽ പിജി വിദ്യാർത്ഥികളുമായും ചർച്ച ചെയ്തു. ആശുപത്രിവാസമില്ലാതെ ശസ്ത്രക്രിയ കഴിഞ്ഞ അന്നുതന്നെ വീട്ടിൽ പോകാമെന്നുള്ളതും തന്മൂലം ചികിത്സക്കുവേണ്ട ചെലവുകൾ കുറയ്ക്കാമെന്നതും ആശുപത്രിയിൽ കിടക്കുമ്പോൾ പിടിപ്പെട്ടേക്കാവുന്ന അണുബാധകൾ കുറയ്ക്കാമെന്നതും(പ്രത്യേകിച്ച് കുട്ടികളിൽ) രക്തസ്രാവം തീരെ ഇല്ല എന്നതും രോഗ മുക്തി വളരെ പെട്ടെന്നായതുകൊണ്ട് രോഗിക്ക് താമസംവിനാ സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്നതും ഡേ കെയർ സർജറിയുടെ പ്രത്യേകതകളാണ്.

ഒപ്പം കുടുംബത്തോടൊപ്പം താമസിക്കുന്നത് ശാരീരികമായും മാനസികമായും രോഗിയെ വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുന്നു. കൂടാതെ ആശുപത്രിയിലെ ഐ സി യു കിടക്കകളുടെ ലഭ്യത മറ്റു അടിയന്തിര ചികിത്സ വേണ്ട രോഗികൾക്ക് ഉറപ്പുവരുത്തുവാനും സാധിക്കുന്നു. എന്നാൽ എല്ലാ രോഗികൾക്കും ഡേ കെയർ സർജറികൾ സാധ്യമല്ല. രോഗത്തിന്റെ തീവ്രതയും സ്വഭാവവും ആ രോഗിക്ക് മറ്റെന്തെങ്കിലും അസുഖങ്ങൾ ഉണ്ടെങ്കിൽ അവയും കൂടി നിരീക്ഷണങ്ങൾക്ക് വിധേയമാക്കിയ ശേഷം മാത്രമേ അവർക്ക് ഡേ കെയർ സർജറി നിർദേശിക്കുകയുള്ളൂ.

മെഡിക്കൽ പിജി കോഴ്സുകൾ കൂടാതെ അന്തർദേശീയ ഗുണനിലവാരത്തിലുള്ള മെഡിക്കൽ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി വിവിധ വിദേശ യൂണിവേഴ്സിറ്റികളുമായി ഇതിനോടകം ധാരണ ആയിട്ടുണ്ട്‌. ഒപ്പം ബക്കിങ്ഹാം യൂണിവേഴ്സിറ്റിയുമായി ചേർന്ന്‌ മെഡിക്കൽ റിസർച്ചുമായി ബന്ധപ്പെട്ട നൂനത അനുബന്ധ കോഴ്സുകൾ ആരംഭിക്കുവാനുള്ള സാധ്യതകളെകുറിച്ചും പ്രൊ. ഡഗ് മാക്വിനിയുമായി ചർച്ച നടന്നു.

ഡീൻ ഡോ. ഗോപകുമാരൻ കർത്ത, അഡീഷണൽ മെഡിക്കൽ സൂപ്രണ്ടും ആസ്റ്റർ റിസർച്ച് ഫൌണ്ടേഷൻ ഡയറക്ടറുമായ ഡോ. അനീഷ് ബഷീർ, ആരോഗ്യ മേഖലയിലെ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിനായി രൂപീകരിച്ച ഡോ. മൂപ്പൻസ് ഐനെസ്റ്റിന്റെ സി ഇ ഒ ഡോ.റിജേഷ് കെ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *