നഴ്സസ് ദിനാചരണം

നഴ്സസ് ദിനാചരണം

ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ നഴ്സസ് ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. ഭൂമിയിലെ മാലാഖമാരായ നഴ്സ്മാരുടെ സേവനങ്ങളെ ആദരിക്കുന്നതിനും ബഹുമാനിക്കുന്നതിനും വേണ്ടിയാണ് നഴ്സസ് ദിനമാചരിക്കുന്നത്. അവരുടെ അശ്രാന്തമായ പ്രവർത്തനത്തെ അംഗീകരിക്കുവാനും അഭിനന്ദിക്കുവാനുമുള്ള അവസരമാണിത്.

അവരുടെ തൊഴിലിൽ അഭിമാനിക്കാനും ആരോഗ്യ സംരക്ഷണ രംഗത്ത് അവർക്കുള്ള പങ്ക് ലോകത്തോട് വിളിച്ചുപറയേണ്ടതും ഇന്നിന്റെ ആവശ്യമാണ്. ക്യാമ്പസിൽ നടന്ന ചടങ്ങ് ഡീൻ ഡോ. ഗോപകുമാരൻ കർത്ത ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ്‌ നാരായണൻ, അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അനീഷ് ബഷീർ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ചെറിയാൻ അക്കരപ്പറ്റി, ഡെപ്യൂട്ടി ജനറൽ മാനേജർ സൂപ്പി കല്ലങ്കോടൻ, ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ്‌ പള്ളിയാൽ, എച്ച് ആർ വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ സംഗീത സൂസൻ, ചീഫ് നഴ്സിംഗ് ഓഫീസർ ഗിരീഷ് ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ടുമാരായ സാലികുട്ടി എം തോമസ്, മോളി എൻ ജെ, , നഴ്സിംഗ് ഓഫീസർ ജാൻസി എന്നിവർ സന്നിഹിതരായിരുന്നു.നഴ്സുമാർക്ക് വേണ്ടി ബോട്ടിൽ ആർട്ട്‌, പെൻസിൽ ഡ്രോയിങ്‌, കവിതാ രചന, കഥാരചന, ക്വിസ്, ക്ലെ മോഡലിങ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. ഒപ്പം വിവിധ കലാ പരിപാടികളും നടത്തി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *