തൊഴിലാളി ശ്രേഷ്ഠ അവാർഡ്

തൊഴിലാളി ശ്രേഷ്ഠ അവാർഡ്

സംസ്ഥാന സർക്കാരിന്റെ 2021-ലെ ഏറ്റവും മികച്ച തൊഴിലാളിക്കുള്ള തൊഴിലാളി ശ്രേഷ്ഠ അവാർഡ് ലഭിച്ച ശ്രീ.പി സുബൈറിനെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അധികൃതർ ആദരിച്ചു. നിലവിൽ ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി സൂപ്പർവൈസറായി ജോലി ചെയ്തുവരുന്ന സുബൈറിന് ഹോസ്പിറ്റൽ കാറ്റഗറിയിൽ സെക്യൂരിറ്റി വിഭാഗത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. മാനേജ്‌മെന്റിനുവേണ്ടി എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഉപഹാരം നൽകി.

തൊഴിലാളികൾക്ക് തങ്ങളുടെ മികവ് അടിസ്ഥാനമാക്കി നൽകുന്ന രാജ്യത്തെ പ്രഥമ പുരസ്‌കാര പദ്ധതിയാണ് തൊഴിലാളിശ്രേഷ്ഠ അവാർഡ്. വിവിധ മാനദണ്ഡങ്ങൾ പ്രകാരമുളള ഇന്റർവ്യൂകളും ടെസ്റ്റുകളും അഭിമുഖവും നടത്തിയാണ് പുരസ്കാര ജേതാവിനെ നിശ്ചയിക്കുന്നത്.

തൊഴിലാളി സമൂഹത്തിന്റെ ആത്മാർത്ഥതെയും മികവിനെയും പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനും വേണ്ടിയാണ് സംസ്ഥാന തൊഴിൽ വകുപ്പ് തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം ഏർപ്പെടുത്തിയിട്ടുളളത്. ഇതിലൂടെ പുരോഗമനപരമായ ഒരു തൊഴിൽ സംസ്കാരം സമൂഹത്തിൽ രൂപപ്പെടുന്നതിനോടൊപ്പം മികവ് അംഗീകരിക്കപ്പെടുമെന്ന സന്ദേശം കൂടി തൊഴിലാളികൾക്കിടയിൽ പ്രചരിക്കുവാൻ ഈ അവാർഡ് കാരണമാകും.പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. മേപ്പാടി റിപ്പൺ സ്വദേശിയായ സുബൈറിന്റെ ഭാര്യ ഷഫീനയാണ്. ഷംസിയ, ഷിയ, ഷിസ്‌ന എന്നിവർ മക്കളും.

All reactions:

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *